പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാംപയിൻ: പടിയൂരിൽ വിളംഭര ജാഥ

ഇരിട്ടി: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിന്‍റെ ഭാഗമായി പടിയൂർ കല്യാട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംഭര ജാഥ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ്​ ആർ. മിനി, പഞ്ചായത്തംഗങ്ങളായ സിബി കാവനാൽ, കെ.വി. തങ്കമണി, കെ. രാകേഷ്, കെ. രാജീവ്, ആർ. രാജൻ എന്നിവർ സംസാരിച്ചു. പടം)vilambara Jada iritty പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിന്‍റെ ഭാഗമായി പടിയൂർ കല്യാട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംഭര ജാഥ കെ.കെ. രത്നകുമാരി ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.