തോട്​ നവീകരണത്തിന്​ ഭരണാനുമതി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിനോടനുബന്ധമായ കൊതേരി തോട്, കാര തോട് നവീകരണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 10.41 കോടിയുടെ ഭരണാനുമതി. കനാലുകളുടെ വീതിക്കുറവ് കാരണം സമീപ പ്രദേശങ്ങളിലെ വീടുകളിലും കൃഷിസ്ഥലങ്ങളിലും ഉൾപ്പെടെ വെള്ളവും ചളിയും കയറി കൃഷി ഉൾപ്പെടെ നശിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളും ന​ഗരസഭയും കെ.കെ. ശൈലജ എം.എൽ.എക്ക്​ പരാതി നൽകിയിരുന്നു. കൊതേരി തോട്, കാര തോട് എന്നിവ വീതികൂട്ടി നവീകരിക്കുന്നതിനും ഓവുചാൽ നിർമിക്കുന്നതിനും ജനവാസ കേന്ദ്രങ്ങളിൽ ഓവുചാലിന്​ മുകളിൽ സ്ലാബിട്ട് യാത്രായോ​ഗ്യമാക്കുന്നതിനായാണ്​ തുക അനുവദിച്ചത്. പുതുതായി ഭരണാനുമതി ലഭിച്ച പ്രവ‍ൃത്തികളും ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവായത്. വിമാനത്താവള പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യങ്ങൾക്കും യാത്രാദുരിതത്തിനുമാണ് ഇതോടെ അറുതിയാവുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.