സർട്ടിഫിക്കറ്റ് വിതരണം

പേരാവൂർ: മട്ടന്നൂർ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആലച്ചേരിയിൽ നടന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ.കെ. ശൈലജ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എം. റിജി അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ എം. രമേശന് എം.എൽ.എ ഉപഹാരം നൽകി. കെ.ഇ. സുധീഷ് കുമാർ, വി. ഗീത, റീന നാരായണൻ, ഫാ. ഗിനീഷ്, ജയരാജൻ, കെ. കുഞ്ഞിക്കണ്ണൻ, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. അഞ്ച്​ മുതൽ 20 വയസ്സുവരെയുള്ള 130 പേർ പരിശീലനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.