കണ്ണൂർ: പത്താംതരം ജയിച്ചിട്ടില്ലാത്ത 17-50നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരെയും മൂന്നുവർഷം കൊണ്ട് സൗജന്യമായി പത്താംതരം തുല്യത കോഴ്സ് വിജയിപ്പിക്കാൻ ജില്ല പഞ്ചായത്ത് തീരുമാനം. ബ്ലോക്ക്, പഞ്ചായത്ത് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കും. പദ്ധതിയുടെ ഭാഗമായി സർവേ നടത്തി. ഏഴാംതരം വിജയിക്കാത്തവർക്ക് തുല്യത ക്ലാസുകളും സംഘടിപ്പിക്കും. ആറളം ഫാമിൽ ആദിവാസി വിഭാഗക്കാർക്കായി കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആദിശ്രീ പദ്ധതിയുടെ സാക്ഷരത മികവുത്സവം 26 മുതൽ ആരംഭിക്കും. സംസ്ഥാന സാക്ഷരത മിഷന്‍റെ നിർദേശ പ്രകാരം പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ തുല്യത പഠിതാക്കളെ ഉപയോഗിച്ച് കാമ്പയിൻ സംഘടിപ്പിക്കും. തീരദേശ മേഖലയിൽ പ്രത്യേക സാക്ഷരത പരിപാടി ആരംഭിക്കാനും തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയ ഇതര സംസ്ഥാന സാക്ഷരത പദ്ധതിയായ 'ചങ്ങാതി' പാപ്പിനിശ്ശേരി പഞ്ചായത്തിൽ പുനരാരംഭിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.