കൈയേറ്റം ചെയ്​ത കേസിൽ ദമ്പതികൾക്കെതിരെ കേസ്

ശ്രീകണ്ഠപുരം: ഹരിതകര്‍മസേന സെക്രട്ടറിയെ ​കൈയേറ്റം ചെയ്തതിന് ദമ്പതികള്‍ക്കെതിരെ കേസ്. നടുവില്‍ പഞ്ചായത്ത് ഹരിതകർമസേന സെക്രട്ടറി വിളക്കന്നൂരിലെ കെ. യാസ്മി‍ൻെറ (27) പരാതിയില്‍ നടുവില്‍ പാലേരിത്തട്ടിലെ തെക്കേമുറിയില്‍ ഓമന, ഭര്‍ത്താവ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കുടിയാൻമല പൊലീസ് കേസെടുത്തത്. കഴിഞ്ഞ രണ്ടിന് ഉച്ചക്ക് പാലേരിത്തട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്​. ഹരിതകർമസേനയുടെ യൂസര്‍ ഫീ കാര്‍ഡ് വിതരണത്തിനായി 18-ാം വാര്‍ഡില്‍ യാസ്മിന്‍ എത്തിയപ്പോഴാണ്​ കൈയേറ്റം നടന്നത്. വീട്ടുടമസ്​ഥ​ൻെറ പേരും ഫോണ്‍ നമ്പറും ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്‍കാതെ മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ നടുവിൽ പഞ്ചായത്ത് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.