രക്തസാക്ഷിദിനം ആചരിച്ചു

കൂത്തുപറമ്പ്: യു.കെ. കുഞ്ഞിരാമൻ രക്തസാക്ഷിദിനം സി.പി.എം നേതൃത്വത്തിൽ ആചരിച്ചു. നീർവേലിയിൽ നടന്ന അനുസ്മരണ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. സ്വരാജ്, പി. ജയരാജൻ, ജില്ല കമ്മിറ്റി അംഗം കെ. ധനഞ്​ജയൻ, ഷാജി കരിപ്പായി തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ടി. ബാലൻ അധ്യക്ഷത വഹിച്ചു. കണ്ടംകുന്നിൽനിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ബഹുജന റാലിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.