പാൽച്ചുരത്തിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു

കൊട്ടിയൂർ: പാൽച്ചുരം ഒന്നാം ഹെയർപിൻ വളവിനു സമീപം മാലിന്യം തള്ളിയ സംഭവത്തിൽ പിഴ ഈടാക്കി കൊട്ടിയൂർ പഞ്ചായത്ത്. വയനാട് വാഴവട്ട സ്വദേശിക്കാണ് പതിനായിരം രൂപ പിഴ ഈടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത്. ഡിസംബർ 31ന് രാത്രി അമ്പായത്തോട് ബോയ്സ് ടൗൺ റോഡിൽ പാൽചുരം ഒന്നാം ഹെയർപിൻ വളവിനു സമീപത്തെ തോട്ടിലാണ് ഇരുപതോളം ചാക്കുകളിലായി മാലിന്യം കൊണ്ടുതള്ളിയത്. പ്ലാസ്റ്റിക്, കാർഡ്​ബോർഡുകൾ, തുടങ്ങിയ മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുതള്ളിയിരുന്നത്. ഇതേ തുടർന്ന് നാട്ടുകാർ പൊലീസിലും പഞ്ചായത്തിലും വിവരമറിയിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. കൊണ്ടുതള്ളിയ മാലിന്യത്തിൽനിന്ന്​ വയനാടുള്ള ഒരു ഫർണിച്ചർ കടയുടെ ബിൽ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വയനാട് വാഴവട്ടയിലെ സ്ഥാപനത്തിലെ മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് സ്ഥാപന ഉടമ ജിഷ്ണുരാജിന് കൊട്ടിയൂർ പഞ്ചായത്ത് പതിനായിരം രൂപ പിഴ ഈടാക്കി. തള്ളിയ മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.