ഹരിത മൈത്രി യാത്ര

കണ്ണൂർ: പ്രകൃതിപഠന യാത്രകളിലൂടെ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ലവ് ഗ്രീൻ മൂവ്മൻെറിന്‍റെ നേതൃത്വത്തിൽ കണ്ണൂർ ഏഴോം കണ്ടൽകാടുകളിലേക്ക് നടത്തി. കല്ലേൻ പൊക്കുടന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം തോണി യാത്ര ആരംഭിച്ചു. ശിൽപി കെ.കെ.ആർ. വെങ്ങര യാത്ര ഉദ്ഘാടനം ചെയ്തു. കേരള സർക്കാറി​ന്‍റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ഷാജി അധ്യക്ഷത വഹിച്ചു. രേഖ വെള്ളത്തൂവൽ, ശങ്കരനാരായണൻ മഞ്ചേരി, എൽ.ജി.എം ജില്ല കോഓഡിനേറ്റർ സജിത വാകയിൽ, ഗണേശ് കാസർകോട്​, ശരത് എടപ്പാൾ, ഡോ. നിഷ, മനോമി, കെ.ബി.ആർ. കണ്ണൻ, രഘു പൊക്കുടൻ, ബാലൻ തളിയിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.