സ്വാമി ആനന്ദതീർഥ ജന്മദിനാഘോഷം

പയ്യന്നൂർ: സ്വാമി ആനന്ദതീർഥയുടെ 117-ാം ജന്മവാർഷികാഘോഷം ശ്രീനാരായണ വിദ്യാലയത്തിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. രാവിലെ സമാധി മണ്ഡപത്തിൽ പ്രത്യേക പ്രാർഥനയും പുഷ്പാർച്ചനയും നടന്നു. തുടർന്ന് ട്രസ്റ്റ് പ്രസിഡന്‍റ്​ ടി.വി. വസുമിത്രന്‍റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. ഗോപാലകൃഷ്ണൻ നായർ, ജോസ് മാത്യു, കൊട്ടറ വാസുദേവ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.പി. ദാമോദരൻ സ്വാഗതവും ട്രഷറർ കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.