പള്ളികള്‍ മതസൗഹാര്‍ദത്തിന്‍റെ കേന്ദ്രം -ജിഫ്രി മുത്തുക്കോയ തങ്ങള്‍

മട്ടന്നൂര്‍: പള്ളികള്‍ മതസൗഹാര്‍ദത്തിന്‍റെ കേന്ദ്രമാണെന്നും സമൂഹത്തിന് മാതൃകയാണ് മഹല്ല് സംവിധാനങ്ങളെന്നും സമസ്ത പ്രസിഡൻറ്​ ജിഫ്രി മുത്തുക്കോയ തങ്ങള്‍. കളറോഡ് ജുമാമസ്ജിദ് പൊതുസമ്മേളനം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്​ലം തങ്ങള്‍ അല്‍ മഷ്ഹൂര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. എം.കെ. അബ്ദുൽ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജുനൈദ് ദാരിമി, അബ്ദുല്ല ഹുദവി, ഉമൈര്‍ ദാരിമി, കെ.കെ. അബ്ദുറഹ്മാന്‍ ഹാജി, ഇ.പി. ഷംസുദ്ദീന്‍, ഹിദായത്ത് മാസ്റ്റര്‍, എം.കെ. മുഹമ്മദ്, യു. യൂസഫ് ഹാജി, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, പി.പി. ജലീല്‍, മുസ്തഫ ഹാജി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.