പുരസ്കാരം സമ്മാനിച്ചു

പയ്യന്നൂർ: പയ്യന്നൂർ - തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലുകൾ സംയുക്തമായി നൽകുന്ന കടിഞ്ഞിയിൽ നാരായണൻ മാസ്റ്റർ പുരസ്കാരം കുന്നരു കാരന്താട് മലയാളം വായനശാല ആൻഡ്​ ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. താലൂക്കിലെ മികച്ച ലൈബ്രറികൾക്ക് നൽകുന്നതാണ് പുരസ്കാരം. ടി.ഐ. മധുസൂദനൻ എം.എൽ.എ പുരസ്കാരവിതരണം നടത്തി. തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി വി.സി. അരവിന്ദാക്ഷന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ താലൂക്ക് സെക്രട്ടറി കെ. ശിവകുമാർ, വൈക്കത്ത് നാരായണൻ മാസ്റ്റർ, കടിഞ്ഞിയിൽ എം.കെ. രമേഷ് കുമാർ, വൈ.വി സുകുമാരൻ, കൃഷ്ണപ്രഭ, വി.പി. സുകുമാരൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഓണവസന്തം, ജനകീയ വികസന വിജ്ഞാനോത്സവം, കൈയെഴുത്ത് മാസിക മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.