ചുറ്റുമതിൽ നിർമാണവും പരിസര ശുചീകരണവും

ശ്രീകണ്ഠപുരം: പീപ്​ൾ ഫൗണ്ടേഷൻ ശ്രീകണ്ഠാപുരം കംബ്ലാരിയിൽ നിർമിക്കുന്ന പീപ്​ൾസ് വില്ലേജിൽ ശ്രമദാനം നടത്തി ഐഡിയൽ റിലീഫ് വിങ്​ ജില്ല വളന്‍റിയർമാർ. പ്രളയ ദുരന്തത്തിനിരയായവർക്കും നിർധനരായവർക്കും ഉൾപ്പെടെ നിർമിച്ചുനൽകുന്ന 11 വീടുകളുടെ ചുറ്റുമതിൽ നിർമാണവും പരിസര ശുചീകരണവുമാണ് ഐ.ആർ.ഡബ്ല്യു പ്രവർത്തകരും പീപ്​ൾ ഫൗണ്ടേഷൻ ഭാരവാഹികളും ചേർന്ന്‌ നിർവഹിച്ചത്. അധ്യാപകർ, ഉദ്യോഗസ്ഥർ, വ്യാപാരികൾ, തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി 30 പേരാണ് ശ്രമദാനത്തിന് നേതൃത്വം നൽകിയത്. ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ എം. ജലാൽഖാൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ സാജിദ് നദ് വി മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി സി.കെ.എ ജബ്ബാർ, ജബ്ബാർ മാസ്റ്റർ, കെ. മധു, കൊല്ലിയിൽ ജോസ്, എ.ടി. സമീറ, കെ.പി. റഷീദ് എന്നിവർ സംസാരിച്ചു. പി.പി. ഷാജഹാൻ സ്വാഗതവും സാഹിദ കരീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.