പാറക്കുളം പരിസരം വൃത്തിയാക്കി സ്​റ്റുഡന്‍റ്​ പൊലീസ്​

തളിപ്പറമ്പ്: പാച്ചേനി ഗവ.ഹൈസ്കൂളിലെ സ്​റ്റുഡന്‍റ്​ പൊലീസ്​ കാഡറ്റുകൾ 'സ്വാസ്ഥ്യം' ക്യാമ്പിന്‍റെ ഭാഗമായി അവുങ്ങുംപൊയിൽ പാറപ്പുറത്തെ നിച്ചകുളം പരിസരം വൃത്തിയാക്കി. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിച്ച് കൂട്ടിയ കാഡറ്റുകൾ കുളവും പരിസരവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാൻ പരിയാരം, കടന്നപ്പള്ളി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. സീക്ക് പ്രവർത്തകൻ ആനന്ദ് പേക്കടം ക്ലാസ് നയിച്ചു. സി.പി.ഒമാരായ ലിഷ, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. പാർവതി സത്യൻ സ്വാഗതവും കെ.പി. ഹാജറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.