പൂർവവിദ്യാർഥി സംഗമം

പേരാവൂർ: പേരാവൂര്‍ സൻെറ് ജോസഫ്സ്​ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1978ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവരുടെ സംഗമം സ്‌കൂള്‍ ഹാളില്‍ നടന്നു. 'ഓർമ 1978' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബേബി ജോണ്‍ തെങ്ങുംപള്ളില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.വി. തോമസ്, കെ. മണികണ്ഠന്‍, കെ.എസ്. മാത്യു, എം.വി. രാജൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പൂര്‍വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടന്നു. 43 വർഷംമുമ്പ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ നൂറിലധികം പൂർവവിദ്യാർഥികളാണ് പേരാവൂർ സെന്‍റ്​ ജോസഫ്സ് ഹൈസ്കൂളിൽ സംഗമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.