ലിഫ്റ്റ് കോംപ്ലക്സിന് ശിലയിട്ടു

കണ്ണൂർ: കണ്ണൂർ പ്രസ്​ ക്ലബ് ലിഫ്റ്റ് കോംപ്ലക്സി​‍ൻെറ ശിലാസ്ഥാപന കർമം സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു. ജില്ലയുടെ സാമൂഹിക- സാംസ്കാരിക വികസന കാര്യങ്ങളിൽ സജീവമായി നിലകൊള്ളുന്ന കണ്ണൂർ പ്രസ്​ ക്ലബി‍ൻെറ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി മുന്നോട്ടുപോകാൻ പുതിയ ലിഫ്റ്റ് കോംപ്ലക്സ്‌ സഹായകരമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്​ ക്ലബ് പ്രസിഡന്‍റ്​ എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, കൗൺസിലർ സുരേഷ് ബാബു എളയാവൂർ എന്നിവർ സംസാരിച്ചു. പ്രസ്​ ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.