എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ചു

ഇരിട്ടി: മഹാത്മാഗാന്ധി കോളജ് എൻ.എസ്.എസ് യൂനിറ്റ്‌ ആരാമം സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി. അജിത അധ്യക്ഷത വഹിച്ചു. ഇരിട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ കെ. ശ്രീലത മുഖ്യഭാഷണം നടത്തി. പ്രഫ. കാനാ എം. സുരേശൻ മുഖ്യാതിഥിയായി. എം.ജി കോളജ് മാനേജര്‍ സി.വി. ജോസഫ്, ഇരിട്ടി മുനിസിപ്പൽ കൗൺസിലർമാരായ എൻ. സിന്ധു, സമീര്‍ പുന്നാട്, എം.ജി കോളജ് മാത്തമാറ്റിക്സ് വിഭാഗം തലവൻ ആർ. ബിജുമോൻ, കെ. ഹിമ, എൻ. സത്യാനന്ദന്‍, മനോഹരന്‍ കോട്ടാത്ത് എന്നിവര്‍ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സെബിൻ ജോർജ് സ്വാഗതവും പി. സപ്ന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.