എൻ.എസ്.എസ് ക്യാമ്പുകൾക്ക് തുടക്കം

കേളകം: സ്കൂൾ എൻ.എസ്.എസ് ക്യാമ്പുകൾക്ക് തുടക്കമായി. കോവിഡ് പ്രതിസന്ധികൾക്കിടയിൽ രണ്ടു വർഷമായി നടക്കാതിരുന്ന പത്തു​ ദിവസത്തെ ക്യാമ്പുകൾക്കാണ് തുടക്കമായത്. ഹയർ സെക്കൻഡറി തല ക്യാമ്പുകൾ അതത് സ്കൂളിൽ തന്നെ ഡേ ക്യാമ്പുകളായും കോളജ് തലങ്ങളിലെ ക്യാമ്പുകൾ സഹവാസ ക്യാമ്പുകളായുമാണ്​ നടക്കുന്നത്. വിവിധ വിഷയങ്ങളിൽ ബോധവത്​കരണ ക്ലാസുകളും സാംസ്കാരിക പരിപാടികളും ക്യാമ്പിൽ നടക്കും. ആറളം ഗവ.ഹയർ സെക്കൻഡറി സ്കൂളി‍ൻെറ ക്യാമ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബിന്ദു പുതിയ കാവിൽ, പി.ടി.എ പ്രസിഡന്‍റ്​ ഷൈൻ ബാബു, ജോസഫ്, പി. രവീന്ദ്ര, അധ്യാപകരായ ബീന എം. കണ്ടത്തിൽ, ഉഷാകുമാരി, എൻ.എസ്.എസ് ലീഡർ വി.കെ. സിദ്ധാർഥ്, വാർഡ് മെംബർ ഷീബ രവി, പ്രേമദാസൻ , ഹെഡ്മാസ്റ്റർ കെ.പി. സജി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.