തലശ്ശേരിയിൽ തെരുവിൽ കഴിയുന്നവർക്കൊപ്പം ക്രിസ്മസ് ആഘോഷം

തലശ്ശേരി: തെരുവിൽ കഴിയുന്നവരോ​െടാപ്പം ക്രിസ്മസ് ആഘോഷം. കഷ്​ടപ്പെടുന്നവരെ ഇഷ്​ടപ്പെടുന്നവരുടെ കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്. തലശ്ശേരി പുതിയ ബസ്​സ്റ്റാൻഡിൽ നടന്ന ആഘോഷം കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ ഉദ്ഘാടനം ചെയ്തു. നിരാലംബരായ 300 ലധികം പേർക്ക് ബിരിയാണിയും പുതുവസ്ത്രവും ക്രിസ്മസ് കേക്കും നൽകി. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, സമരിറ്റൻ ട്രസ്റ്റ് ഡയറക്ടർ ഫാ. ബിനു പയ്യമ്പിള്ളി, ഫാ. അനൂപ്, എം.പി. അരവിന്ദാക്ഷൻ, സി.പി. ഷൈജൻ, പി. കൃഷ്ണകുമാർ, ഷീബ ലിയോൻ, നവാസ് മേത്തർ, തോമസ് മാസ്റ്റർ, സന്തോഷ് കാവുമ്പായി എന്നിവർ സംസാരിച്ചു. മൂന്നു വർഷമായി തെരുവിൽ കഴിയുന്നവർക്ക് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഭക്ഷണമെത്തിക്കുന്ന ബാബു പാറാൽ വിതരണത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.