'പ്രഫഷനലുകൾ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം'

തലശ്ശേരി: സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രഫഷനലുകൾ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടണമെന്നും സാധാരണക്കാരുടെ ജീവിത പുരോഗതിക്കാവശ്യമായ കാര്യങ്ങൾ നിർവഹിക്കാൻ തയാറാകണമെന്നും വിസ്ഡം യൂത്ത് കണ്ണൂർ ജില്ല കമ്മിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച റിവൈവ് ഫോക്കസ് മീറ്റ് അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന ഫോക്കസ് വിങ് ജനുവരി എട്ട്, ഒമ്പത് തീയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന പ്രൊഫേസ് ഫാമിലി കോൺഫറൻസി‍ൻെറ ഭാഗമായാണ് റിവൈവ് പ്രീ പ്രൊഫേസ് മീറ്റ് സംഘടിപ്പിച്ചത്. സംസ്ഥാന ഭാരവാഹി സക്കരിയ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി മുഹമ്മദ് ശബീർ അധ്യക്ഷത വഹിച്ചു. നിസാർ സ്വലാഹി ക്ലാസെടുത്തു. വിസ്ഡം യൂത്ത് ജില്ല വൈസ് പ്രസിഡൻറ് റാഷിദ് സ്വലാഹി, വിസ്ഡം ജില്ല സെക്രട്ടറി പി. സമീർ, വിസ്ഡം യൂത്ത് ജില്ല ജോ. സെക്രട്ടറിമാരായ സവാദ് മമ്പറം, ഷമീൽ തലശ്ശേരി, തലശ്ശേരി മണ്ഡലം സെക്രട്ടറി ഫൈസൽ തലശ്ശേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.