തലശ്ശേരിയിൽ 'ഹെറിറ്റേജ് റൺ'

തലശ്ശേരി: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന തലശ്ശേരിയിലെ പൈതൃക വഴികളെ കോർത്തിണക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡി.എം.സിയും ചേർന്ന് 'ഹെറിറ്റേജ് റൺ' സംഘടിപ്പിക്കും. തലശ്ശേരിയുടെ ചരിത്ര പൈതൃക വഴികൾ അടയാളപ്പെടുത്തുന്ന തലശ്ശേരി കോട്ട, സെന്‍റ്​​ ആംഗ്ലിക്കൻ ചർച്ച്, തായലങ്ങാടി, നൂറ്റാണ്ടുകളുടെ വാണിജ്യ ചരിത്രം വിളിച്ചോതുന്ന പാണ്ടികശാലകൾ, ജവഹർ ഘട്ട്, ജഗന്നാഥ ടെമ്പിൾ തുടങ്ങി തലശ്ശേരിയുടെ ഇന്നലെകളിലെ പൗരാണിക ചരിത്രം വിളിച്ചോതുന്ന നഗര പ്രദേശങ്ങളിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്കുമുമ്പേ സാംസ്കാരികവും വാണിജ്യവും വിദ്യാഭ്യാസവും കായികപരവുമായ നാഗരികതയുടെ ഔന്നത്യത്തി‍ൻെറ സ്ഥാനമായി തലശ്ശേരി നിലകൊണ്ടു. തലശ്ശേരിയുടെ ഈ പൈതൃകം ഹെറിറ്റേജ്​ റണ്ണിലൂടെ അടുത്തറിയാം. ജനുവരി രണ്ടിനാണ്​ പരിപാടി. വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മെഡലുകളുമാണ് നൽകുന്നത്. പൈതൃക യാത്രയിൽ പങ്കാളികളാകാനും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഹെറിറ്റേജ്​ റണ്ണി‍ൻെറ വെബ്സൈറ്റ് സന്ദർശിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.