ഇല നഴ്സറി ഹെർബൽ ആൻഡ് അഗ്രി ഗാർഡൻ ഉദ്ഘാടനം

തളിപ്പറമ്പ്: പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡി. കോളജി‍ൻെറയും സംസ്ഥാന ഔഷധസസ്യ ബോർഡി‍ൻെറയും ആഭിമുഖ്യത്തിൽ ഇല നഴ്സറി ഹെർബൽ ആൻഡ് അഗ്രി ഗാർഡൻ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് വികസിപ്പിച്ചെടുത്ത ആയുർവളത്തി‍ൻെറ ആദ്യവിൽപനയും ചടങ്ങിൽ നടന്നു. പ്രദേശികമായി ലഭിക്കുന്ന ആയുർവേദ മരുന്നുകളും പച്ചമരുന്നുകളും ലോകത്ത് കിട്ടാത്ത അവസ്ഥയാണ്. രാജ്യത്തിനും ലോകത്തിനുമായി ഇവ നിർമിക്കുന്നതിനു പരിശ്രമം നടത്തുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് സർക്കാർ നിലപാട്. പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡി. കോളജ് ഇതി‍ൻെറ ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുന്നതിന് പിന്തുണ നൽകാൻ സർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്‌ പി.പി. ദിവ്യ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, സന്ദീപാനന്ദഗിരി, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ് ഡയറക്ടർ ഇ. കുഞ്ഞിരാമൻ, ഡോ. വനജ, ഡോ. എ.കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.