ദിവ്യജ്യോതി പ്രയാണം

തലശ്ശേരി: 89ാമത് ശിവഗിരി തീർഥാടനം തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ 26 മുതൽ 30വരെ നടക്കും. 26ന് വൈകീട്ട് അഞ്ചിന് ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ സംഗീതാർച്ചന. തുടർന്ന് ആറിന് ദിവ്യജ്യോതി പ്രയാണ ഉദ്ഘാടന സമ്മേളനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജ്ഞാനോദയ യോഗം പ്രസിഡന്‍റ്​ അഡ്വ. കെ. സത്യൻ, കണ്ട്യൻ ഗോപി, വി.കെ. ഭാസ്കരൻ, സി. ഗോപാലൻ, രവീന്ദ്രൻ, രാഘവൻ പൊന്നമ്പത്ത്, ഷിജു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.