പുളിയനമ്പ്രം മുസ്​ലിം യു.പി.സ്കൂളിന് മികച്ച പി.ടി.എ അവാർഡ്

പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ലയിലെ പുളിയനമ്പ്രം മുസ്​ലിം യു.പി സ്കൂളിന് 2019 -20 ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ലഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ 2019 -20 അധ്യയന വർഷത്തെ പി.ടി.എ പ്രസിഡൻറായ സി.ഐ. റിയാസ് മാസ്​റ്ററെയും ഫ്രാൻസ് യൂനിവേഴ്സിറ്റിയിൽ നിന്ന്​ ഫിസിക്സിൽ പിഎച്ച്.ഡി ചെയ്യുന്ന പൂർവ വിദ്യാർഥി മുഫീദ് കീണാരിയെയും ആദരിച്ചു. രക്ഷാകർതൃ ബോധവത്​കരണ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ.കെ. അബ്​ദുൽ കരീം അധ്യക്ഷത വഹിച്ചു. അബ്​ദുൽ ഹക്കീം പൈങ്ങോട്ടേരി, ദേവദാസ് മത്തത്ത്, ഷംസീറ, സ്കൂൾ പ്രധാനാധ്യാപകൻ ടി.കെ. അബ്​ദുൽ സലീം, സാബിഹ് അഹ്മദ്, ടി. റാസിഖ് എന്നിവർ സംസാരിച്ചു. മുൻ ഡി.ഡി.ഇ ദിനേശൻ മഠത്തിൽ മുഖ്യാതിഥിയായി. സി.ജി. ട്രെയിനർ സിറാജുദ്ദീൻ പറമ്പത്ത് രക്ഷാകർതൃ ബോധവത്​കരണ ക്ലാസിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.