പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും

ശ്രീകണ്ഠപുരം: അഡുവാപ്പുറം എ. കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും നടത്തി. വി.കെ. രാജീവൻ ചൂളിയാടി​ൻെറ 'പെരിഞ്ചെലൂരിലെ ഗാന്ധിപ്രതിമ' എന്ന കവിതസമാഹാരം സംഗീതജ്ഞൻ എ.എസ്. പ്രശാന്ത് കൃഷ്ണൻ പ്രകാശനം ചെയ്തു. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി നാരായണൻ കാവുമ്പായി പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് നേതൃസമിതി ചെയർമാൻ പി.പി. ലക്ഷ്മണൻ പുസ്തകം ഏറ്റുവാങ്ങി. പി. പുഷ്പജൻ, കെ.വി. മിനി, വി. സഹദേവൻ, അയനത്ത് മുകുന്ദൻ, പി.പി. കുഞ്ഞിരാമൻ, സി. പവിത്രൻ, എം.ഒ. സഹദേവൻ, വി.കെ. രാജീവൻ, വി.വി. തമ്പാൻ എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ വിവ ഓർക്കസ്ട്രയുടെ സംഗീതനിശയും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.