ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ്

ഇരിട്ടി: ഊർജസംരക്ഷണ പക്ഷാചാരണ ഭാഗമായി പറയനാട് ഇ.കെ. നായനാർ വായനശാല ആൻഡ്​ ഗ്രന്ഥാലയം, ലൈബ്രറി കൗൺസിൽ, എനർജി മാനേജ്മൻെറ് സൻെറർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജസംരക്ഷണ ക്ലാസ് ഇരിട്ടി നഗരസഭ കൗൺസിലർ പി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ എം. ജിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി അസി. എൻജിനീയർ പി. ജയപ്രകാശ് ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ് എടുത്തു. എ. ഭാസ്കരൻ, ടി.വി. ലക്ഷ്മി, കെ.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.