മുൻ എന്‍.സി.സി കാഡറ്റ് പൂര്‍വ വിദ്യാലയത്തിലെത്തി, ലഫ്റ്റനൻറ്​ കേണലായി

മട്ടന്നൂര്‍: മുൻ എന്‍.സി.സി കാഡറ്റ്, ലഫ്റ്റനൻറ്​ കേണലായി പൂര്‍വ്വ വിദ്യാലയത്തില്‍ എത്തിയത് പഠിതാക്കള്‍ക്ക് നവ്യാനുഭവമായി. മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍.സി.സി കാഡറ്റായിരുന്ന വന്ദന നാരായണനാണ് ലഫ്റ്റനൻറ്​ കേണലായി വിദ്യാലയത്തിലെത്തിയത്. എന്‍.സി.സി കാഡറ്റുകളുമായി അവര്‍ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ആത്മവിശ്വാസവും കഠിന പ്രയത്‌നവുമുണ്ടെങ്കില്‍ ജീവിതത്തില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാമെന്ന് വന്ദന നാരായണന്‍ അഭിപ്രായപ്പെട്ടു. 1998 എസ്.എസ്.എല്‍.സി ബാച്ച് പഠിതാവായിരുന്ന വന്ദന ആ വര്‍ഷം ആരംഭിച്ച പെണ്‍കുട്ടികളുടെ ആദ്യ എന്‍.സി.സി യൂണിറ്റിലെ അംഗമായിരുന്നു. എന്‍.സി.സി കാഡറ്റായിതന്നെ പഠനവും തുടർന്നു. ഒടുവില്‍ ജീവിതലക്ഷ്യംപോലെതന്നെ രാജ്യസേവനരംഗത്ത് എത്തി. ഇരിട്ടി എടക്കാനം സ്വദേശിനിയായ വന്ദന അവധിക്ക് നാട്ടിലെത്തിയപ്പോള്‍ താന്‍ പഠിച്ച വിദ്യാലയത്തിലെ അധ്യാപകരുടെ ക്ഷണം സ്വീകരിച്ചാണ് എന്‍.സി.സി കാഡറ്റുകളോട് സംവദിക്കാനെത്തിയത്. പ്രഥമാധ്യാപിക കെ.കെ. ലീന അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.ടി. ശിവദാസന്‍ ഉപഹാരംനല്‍കി ആദരിച്ചു. എന്‍.സി.സി ഓഫിസര്‍മാരായ ഹവില്‍ദാര്‍ തമന്‍സിങ്​ തഫ, ഹവില്‍ദാര്‍ സിര്‍ സിക്കര്‍ സുധീര്‍, എന്‍.കെ. മനോജ്കുമാര്‍, ചന്ദ്രന്‍ തില്ലങ്കേരി, കൃഷ്ണകുമാര്‍ കണ്ണോത്ത്, സുജാത, പവിത്രന്‍ മാവില എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.