പാപ്പിനിശ്ശേരി മേൽപാലം അറ്റകുറ്റപ്പണി തുടങ്ങി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങി. കെ.എസ്.ടി.പി എൻജിനീയർമാരുടെ നേതൃത്വത്തിൽ കരാറുകാരായ ആർ.ഡി.എസ് പാലം കിളച്ചുകോരാൻ തുടങ്ങി. പാലത്തി​ൻെറ ഉപരിതലത്തിലെ ടാർ ചെയ്ത ഭാഗം കിളച്ചുമാറ്റി ഉപരിതലം പരിശോധിക്കും. പാലത്തിലെ രണ്ടു തൂണുകൾ തമ്മിൽ യോജിക്കുന്നിടത്തെ സ്പാനുകളിലാണ് കൂടുതൽ കുഴികൾ രൂപപ്പെട്ടതെന്നാണ് എൻജിനീയര്‍മാര്‍ പറയുന്നത്. ഇവിടം കുഴിച്ചുനീക്കി പരിശോധിച്ച് കേടുപാടുകൾ കണ്ടെത്തി അവിടം കെമിക്കൽ ഉപയോഗിച്ച് അടച്ച് ഉറപ്പിക്കും. അതിനുമീതെ വാട്ടർ പ്രൂഫിങ് ഷീറ്റ് വിരിക്കും. വെള്ളമിറങ്ങാതെ സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്ന് എൻജിനീയർ പറഞ്ഞു. അത് ഉണങ്ങിക്കഴിഞ്ഞാൽ കുഴിച്ചുനീക്കിയ ഉപരിതലത്തിൽ പുതിയ ടാറിങ് നടത്തും. ഈ പ്രവൃത്തികൾ പൂർത്തിയായാൽ മാത്രമേ ഗതാഗതത്തിന് തുറന്നുകൊടുക്കുകയുള്ളൂ. ശരിയാംവണ്ണം പ്രവൃത്തി നടത്തി പാലം തുറക്കാൻ ഒരു മാസം സമയം ആവശ്യമാണ്. അറ്റകുറ്റപ്പണിക്ക്​ പാലം ഒരു മാസത്തേക്ക് അടച്ചു. 2018 നവംബർ 24ന് അന്നത്തെ പൊതുമരാമത്ത് മന്തി ഗതാഗതത്തിനായി തുറന്നുകൊടുത്തതാണ് പാലം. ആ വർഷം മഴ തുടങ്ങിയതോടെ പാലത്തി​ൻെറ ഉപരിതലത്തിൽ ഒട്ടുമിക്ക സ്ഥലത്തും വലിയ കുഴികൾ രൂപപ്പെട്ടു. പരാതി ഉയർന്നതോടെ വിജിലൻസ് അന്വേഷണത്തിന്​ സർക്കാർ ഉത്തരവിട്ടു. അന്വേഷണം പുരോഗമിച്ച സാഹചര്യത്തിലാണ് പാലം ഒരു മാസത്തേക്ക് അടച്ചിട്ട് അറ്റകുറ്റപ്പണി ആരംഭിച്ചത്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നിർമിച്ച പാലവും റോഡും പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തപ്പോൾ, പരാതി നിലനിൽക്കുന്ന മേൽപാലങ്ങൾ ഏറ്റെടുക്കാൻ വകുപ്പ് തയാറായില്ല. ഈ സാഹചര്യത്തിലാണ് കരാറുകാരായ ആർ.ഡി.എസ് തന്നെ അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.