വളപട്ടണം ഫുട്ബാൾ അക്കാദമി ചാമ്പ്യന്മാർ

കണ്ണൂർ: ജില്ല ഫോർത്ത് ഡിവിഷൻ ഫുട്ബാൾ ലീഗ് മത്സരങ്ങളിൽ വളപട്ടണം ഫുട്ബാൾ അക്കാദമി തോൽവിയറിയാതെ ചാമ്പ്യന്മാരായി. അഞ്ച് ടീമുകൾ പങ്കെടുത്ത ടൂർണമൻെറിൽ രണ്ടുജയവും രണ്ടുസമനിലയുമായി എട്ട് പോയൻറുകൾ നേടിയാണ് ജേതാക്കളായത്. ശനിയാഴ്ച നടന്ന അവസാന മത്സരത്തിൽ എരിപുരം അക്കാദമിയുമായി ഗോൾരഹിത സമനില പാലിച്ചു. ചീഫ് കോച്ച് ജോഹർ എളയടത്ത്, സൽമാൻ ഫാരിസ്, ജാസിർ, ടീം മാനേജർമാരായ ജയദേവൻ, പി.എം. മുജീബ്, സാജിദ്, നൗഷാദ്, മൂസാൻകുട്ടി, അൻവർ, ശാഹുൽ ഹമീദ് എന്നിവരെ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.