കൂത്തുപറമ്പ് ടൗൺ മാസ്​റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചു

കൂത്തുപറമ്പ്: നഗരസഭ ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട മാസ്​റ്റർ പ്ലാനി​ൻെറ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപമോ അഭിപ്രായമോ ഉള്ളവർ ജനുവരി 28നകം അറിയിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ വി. സുജാത പറഞ്ഞു. ഈ വർഷം മാർച്ചിൽ കൂത്തുപറമ്പ് നഗരസഭയിലെ ടൗൺ മാസ്​റ്റർ പ്ലാനി​ൻെറ കരട് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. ഈ സമയം ​െതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ മാസ്​റ്റർ പ്ലാൻ സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ല. പിന്നീട് നഗരസഭാധികൃതർ സർക്കാറിന് നൽകിയ നിവേദനത്തെത്തുടർന്ന്​ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനുള്ള സമയം ജനുവരി 28 ആയി നീട്ടിനൽകി. 50 വർഷം മുൻകൂട്ടിക്കണ്ടുള്ള മാസ്​റ്റർ പ്ലാനാണ് തയാറാക്കിയത്. ഭാവിയിൽ പ്രധാന റോഡുകളുടെ വീതി 32 മീറ്റർ വരെ വർധിപ്പിക്കേണ്ടി വരുമെന്നും നഗരസഭാധികൃതർ പറഞ്ഞു. നഗരസഭ ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്​ണൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷമീർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.