ശുചീകരിച്ച്​ കർഷക തൊഴിലാളികൾ

ചൊക്ലി: കർഷക തൊഴിലാളി യൂനിയൻ പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. കണാരൻ ദിനാചരണ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി. മേനപ്രം ആണ്ടിപ്പീടിക ലക്ഷം വീട് കോളനി, ചൊക്ലി സൗത്ത് മേനപ്രം വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് കർഷക തൊഴിലാളികൾ ശുചീകരണത്തിൽ പങ്കാളികളായി. ശുചീകരണ ശേഷം ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യം റീസൈക്ലിങ് കേന്ദ്രങ്ങളിൽ എത്തിക്കാനാണ് തീരുമാനം. എ. കണാരൻ ദിനാചരണത്തോടനുബന്ധിച്ച് കെ.ഇ. കുഞ്ഞബ്​ദുല്ല പതാക ഉയർത്തി. എ. കണാര​ൻെറ ചരമദിനാചരണത്തോടനുബന്ധിച്ച് ആണ്ടിപ്പിടികയിലെ ചൊക്ലി പഞ്ചായത്ത് അപ്പാരൽ പാർക്കിൽ നടന്ന അനുസ്​മരണ പരിപാടിയിൽ വി.എ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂനിയൻ കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്​ദുല്ല എ. കണാരൻ അനുസ്​മരണ പ്രഭാഷണവും ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും നടത്തി. പി. ജയചന്ദ്രൻ, കെ.കെ. കനകരാജ്, പി.വി. ഷീജ, സജീവൻ ഒളവിലം, പി. പവിത്രൻ, കെ.കെ. സാനേഷ്, ടി. ജയേഷ്, സി.എ. അസൂറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.