മികവ് തെളിയിച്ചവരെ ആദരിച്ചു

മാങ്കടവ്: മാങ്കടവ് പ്രദേശത്തെ വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആദരിച്ചു. അഭിഭാഷകനായി എൻറോൾ ചെയ്ത ബഷീർ അഹമ്മദ് ഹസനിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി ഒ.കെ. മൊയ്‌തീൻ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. പ്രവാസി എഴുത്തുകാരൻ സി.എച്ച്. മുഹമ്മദ്‌ അലി മാങ്കടവിന്,​ മാങ്കടവ് ഡെവലപ്മൻെറ് ഫോറം ജനറൽ സെക്രട്ടറി എം. താജുദ്ദീനും ഡോ. മുഹമ്മദ്‌ വാസീമിന് മാങ്കടവ് ശാഖ മുസ്​ലിം ലീഗ് ട്രഷറർ സി.എച്ച്. ഇസ്മായിലും വിരമിച്ച പോസ്​റ്റ്‌മാൻ എ.വി. പ്രേമരാജന് മാങ്കടവ് ശാഖ മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ്‌ കുഞ്ഞിയും ഉപഹാരങ്ങൾ നൽകി. വി. അബ്​ദുൽ കരീം അധ്യക്ഷത വഹിച്ചു. അബ്​ദുൽ നാസർ ഹൈതമി, എൻ.കെ. മുസ്തഫ, പി. റിയാസ്, വി. ഇബ്രാഹിം, കെ.പി. ഹംസ, സി.കെ. അബ്​ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.