ഇരിക്കൂർ വയക്കര വളവ് അപകട മേഖല

ഇരിക്കൂർ: തളിപ്പറമ്പ്-ഇരിട്ടി ദേശീയപാതയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സാമിമൊട്ട വയക്കര വളവ് അപകടമേഖലയാകുന്നു. സൂചന ബോർഡുകളില്ലാത്തതുകാരണം രാത്രി തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക്‌ ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണ്. തെരുവുവിളക്കുകളും സുരക്ഷവേലിയും ഇല്ലാത്തതുകാരണം വാഹനങ്ങൾ വളവിലുള്ള താഴ്ചയിൽ വീഴാൻ സാധ്യത കൂടുതലാണ്. തൊട്ടടുത്ത പ്രദേശത്ത് കുറച്ച് വർഷംമുമ്പ്, സുരക്ഷവേലി ഇല്ലാത്തതിനാൽ കാർ താഴ്ചയിലേക്ക് മറിയുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. സുരക്ഷവേലിയും അപകട സൂചന ബോർഡുകളും ഉടൻ സ്ഥാപിക്കണമെന്നാണ് ആവശ്യം. അധികൃതർ കണ്ണുതുറന്നില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് നാട് സാക്ഷിയാകേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.