ആദർശ് പദ്ധതിയിൽ ഉൾപ്പെടുത്തണം -കെ. മുരളീധരൻ എം.പി

തലശ്ശേരി: വടകര ലോക്‌സഭ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന തലശ്ശേരി, വടകര, കൊയിലാണ്ടി റെയിൽവേ സ്​റ്റേഷനുകൾ ആദർശ് സ്​റ്റേഷൻ സ്കീമിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് കാലത്ത് നിർമിച്ച തലശ്ശേരി സ്​റ്റേഷന് 50 ഏക്കർ ഭൂമിയുണ്ട്. കണ്ണൂർ വിമാനത്താവളം തലശ്ശേരിയിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെയാണ്. വടകര, കൊയിലാണ്ടി സ്​റ്റേഷനുകളുടെ നവീകരണം ഇഴഞ്ഞു നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ തലശ്ശേരി, വടകര, കൊയിലാണ്ടി സ്​റ്റേഷനുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.