തിരുവാതിര ആഘോഷം

ഇരിട്ടി: കീഴൂർ മഹാദേവ ക്ഷേത്രം, മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം എന്നിവിടങ്ങളിൽ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇരു ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ, നിറമാല, അമ്മമാരുടെ തിരുവാതിരക്കളി, എട്ടങ്ങാടിപ്പുഴുക്ക് പ്രസാദവിതരണം എന്നിവ നടന്നു. കീഴൂർ മഹാദേവക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരിയും കൈരാതി കിരാത ക്ഷേത്രത്തിൽ മേൽശാന്തി രാകേഷ് നമ്പൂതിരിയും ക്ഷേത്രചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.