തളിപ്പറമ്പ്: നവീകരണ ഭാഗമായി റോഡ് ഉയർത്തിയതോടെ സമീപത്തെ കിണർ, യാത്രക്കാർക്ക് അപകട ഭീഷണിയായി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിലാണ് റോഡും കിണറും ഒരേ നിരപ്പിലായത്. ഏതു നിമിഷവും വാഹനങ്ങൾ അപകടത്തിൽപെടുന്ന സ്ഥിതിയാണ്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനത്തിലേക്കും ചളിവെള്ളം കയറുന്നതിന് പരിഹാരമായാണ് ഈ ഭാഗത്ത് റോഡ് ഉയർത്തിയത്. ഇതോടെ വർഷങ്ങൾ പഴക്കമുള്ള കിണറിൻെറ ആൾമറയും റോഡും തമ്മിലുള്ള ഉയരവ്യത്യാസം കുറഞ്ഞു. ഇതാണ് അപകട ഭീഷണിക്ക് കാരണമായത്. തൃച്ചംബരം സ്കൂളിലേക്കും സർ സയ്യിദ് കോളജിലേക്കും നിരവധി വിദ്യാർഥികളാണ് ഇതുവഴി നടന്നു പോകുന്നത്. തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഏറെ തിരക്കനുഭവപ്പെടുന്ന സ്ഥലം കൂടിയാണിത്. മേഖലയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പ വഴി എന്ന നിലയിൽ നിരവധി ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മതിലിനോട് ചേർന്ന കിണറിൻെറ ഭാഗത്ത് കട്ടിയുള്ള കോൺക്രീറ്റ് സ്ലാബ് നിർമിച്ച് അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.