പാലുകാച്ചി ടൂറിസം: വ്യത്യസ്​ത പദ്ധതികൾ ടൂറിസം വകുപ്പിന് സമർപ്പിക്കും

കേളകം: പാലുകാച്ചി ടൂറിസം പദ്ധതിക്കായി കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ വ്യത്യസ്​ത പ്രോജക്ടുകൾ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കാൻ തീരുമാനം. പാലുകാച്ചി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്തേക്കുള്ള റോഡുകളും ബേസ് ക്യാമ്പുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. പാലുകാച്ചിമലയിലെ ബേസ്​ ക്യാമ്പ് സൻെറ്​ തോമസ് മൗണ്ടിൽ സജ്ജീകരിക്കാനും ക്യാമ്പിലേക്കായി മൂന്നു വഴികൾ ഒരുക്കാനും തീരുമാനമെടുത്തു. ഗ്രാമീണ ടൂറിസവും പ്ലാ​േൻറഷനും കോർത്തിണക്കി കേളകം-അടക്കാത്തോട്-ശാന്തിഗിരി വഴി പാൽചുരം എത്തുന്ന രീതിയിലാണ് ഒരുവഴി. ട്രക്കിങ് സാധ്യതയുള്ള സാഹസിക പാതയായി ചുങ്കക്കുന്നുനിന്ന് പാലുകാച്ചി എത്തുന്ന വഴിയാണ്​ മറ്റൊന്ന്​. ഐതിഹ്യ പാതയായി നീണ്ടുനോക്കിയിൽനിന്ന് പാലുകാച്ചി എത്തുന്ന രീതിയിലും മറ്റൊരു വഴി ക്രമീകരിക്കും. മൂന്നുവഴികൾ ആരംഭിക്കുന്നിടത്തും വഴികൾ ചെന്നുചേരുന്ന സൻെറ്​ തോമസ് മൗണ്ടിലുമായി ബേസ് ക്യാമ്പുകൾ ക്രമീകരിക്കും. ഓരോ പ്രദേശങ്ങളിലെ ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിയുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതത് പഞ്ചായത്തുകൾ ഒരുക്കാനും തീരുമാനമെടുത്തു. പാലുകാച്ചി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ വെവ്വേറെ പ്രോജക്ടുകൾ തയാറാക്കി ടൂറിസം വകുപ്പിന് കൈമാറും. പാലുകാച്ചിമലയും കൊട്ടിയൂർ അമ്പലവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രോജക്ടിനാവും കൊട്ടിയൂർ പഞ്ചായത്ത് രൂപംനൽകുക. കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ്​ റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത്‌ പ്രസിഡൻറ്​ സി.ടി. അനീഷ്, മനോജ്‌ കുമാർ, കേളകം പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ തങ്കമ്മ മേലേക്കൂറ്റ്, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഫിലോമിന തുമ്പൻതുരുത്തിയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.