അക്ഷരോദ്യാനം ഉദ്ഘാടനവും പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും

കേളകം: ദീർഘകാലം മഞ്ഞളാംപുറം യു.പി സ്കൂളി​ൻെറ പ്രധാനാധ്യാപകനായി പ്രവർത്തിച്ച എം.സി. മാത്യു മാസ്​റ്റർ ആൻഡ്​ മേരി ടീച്ചർ നെടുങ്കല്ലേൽ സ്മരണാർഥം നെടുങ്കല്ലേൽ കുടുംബം പണികഴിപ്പിച്ച അക്ഷരോദ്യാനത്തി​ൻെറ ഉദ്ഘാടനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോർജ് ഞരളക്കാട്ട് നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന്​ സ്കൂളിന്​ അനുവദിച്ച എൽ.സി.ഡി പ്രോജക്ടറി​ൻെറ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എയും നിർവഹിച്ചു. തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ മൈഥിലി രമണൻ സമ്മാനദാനം നടത്തി. മഞ്ഞളാംപുറം യു.പി സ്കൂൾ മാനേജർ ഫാ. ജോസഫ് കുരീക്കാട്ടിൽ, ജാക്സൺ മാത്യു നെടുങ്കല്ലേൽ, പഞ്ചായത്ത് മെംബർ സുനിത വാത്യാട്ട്, എം.ടി. ജെയ്സ്, വാർഡ് മെംബർ ജോണി പാമ്പാടിയിൽ, റോഷൻ കെ. ജോർജ്, ബിനിത രമേശൻ, ഹെഡ്മാസ്​റ്റർ മാത്യു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.