മാതൃക പദ്ധതി പാളി; പാനൂരിനെ വലച്ച്​ തെരുവുനായ്​ക്കൾ​

lead പാനൂർ: സംസ്​ഥാനത്ത്​ ആദ്യമായി തെരുവു നായ്ക്കളുടെ സംരക്ഷണത്തിന് പദ്ധതി നടപ്പാക്കിയ പാനൂർ നഗരസഭ ഓഫിസിന് തൊട്ടടുത്ത ടൗണിൽ തെരുവുനായ്​ ശല്യം രൂക്ഷം. ഭക്ഷണം കിട്ടാതെയാണ്​ നായ്​ക്കൾ മനുഷ്യരെ ആക്രമിക്കുന്നതെന്നുകണ്ടാണ് പദ്ധതിക്ക് പാനൂർ മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ.സി അനിൽകുമാർ 'നമ്മുടെ നാട് നമ്മുടെ നായ്​' പദ്ധതി മൂന്നുമാസം മുമ്പ് രൂപകൽപന ചെയ്തത്. പാനൂർ നഗരസഭയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തലശ്ശേരി താലൂക്ക് യൂനിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാനൂർ ടൗൺ കേന്ദ്രീകരിച്ചാണ് പദ്ധതി. പാനൂർ സോണിലും പിന്നീട് പാനൂർ നഗരസഭയിലും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പദ്ധതിയുടെ തുടർച്ച ഇല്ലാതിരുന്നതും നായ്ക്കൾക്ക് മൃഗസ്നേഹികളായ ചിലർ ടൗണിൽതന്നെ ഭക്ഷണം നൽകുന്നതുമാണ് നായ്​ക്കൾ ടൗണിൽ കേന്ദ്രീകരിക്കാൻ കാരണമാകുന്നതെന്നാണ്​ ആക്ഷേപം. ഇരുചക്രവാഹന യാത്രികർക്കും കാൽനടക്കാർക്കും വിദ്യാർഥികൾക്കും നായ്​ക്കൾ പേടിസ്വപ്നമായി. നഗരസഭയുടെ പദ്ധതിയുള്ളതിനാൽ നായ്​ക്കളെ ഉപദ്രവിക്കാനോ ആട്ടിയോടിക്കാനോ ആരും തുനിയുന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചിലർക്ക്​ കടിയേറ്റു. വന്ധീകരണവും പേവിഷബാധക്കെതിരെ കുത്തിവെപ്പ്​ പദ്ധതിയുടെ തുടർച്ച ഉറപ്പുവരുത്തുകയും ടൗണിന് പുറത്തെ ഒഴിഞ്ഞ സ്ഥലത്ത് മാത്രം ഭക്ഷണം നൽകുകയും ചെയ്താൽ പ്രശ്​നം പരിഹരിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.