ജനജാഗരൺ അഭിയാൻ പദയാത്ര

ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ് ജോസഫ് എം.എൽ.എ നയിക്കുന്ന 'ജനജാഗരൺ' പദയാത്ര 20, 21 തീയതികളിൽ നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച 2.30ന് ചുണ്ടപ്പറമ്പിൽനിന്ന് യാത്ര തുടങ്ങും. ഡി.സി.സി പ്രസിഡൻറ്​ മാർട്ടിൻ ജോർജ് പതാക കൈമാറും. വൈകീട്ട് അഞ്ചിന് ശ്രീകണ്ഠപുരത്ത് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കരുവഞ്ചാലിൽ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സജീവ് ജോസഫ് എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.ഒ. മാധവൻ, കെ.പി. ഗംഗാധരൻ, കൊയ്യം ജനാർദനൻ, തോമസ് വക്കത്താനം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.