കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ നിർമാണ പ്രവൃത്തി തുടങ്ങി

കേളകം: കൊട്ടിയൂർ ക്ഷേത്രത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു. കിഫ്ബിയുടെ ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രപരിസരത്ത് നിർമിക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തിയാണ്​ ആരംഭിച്ചത്. സ്​റ്റേജ്, കാർ പാർക്കിങ്​, സ്‌നാന ഘട്ടത്തിലേക്കുള്ള നടപ്പാത കരിങ്കൽ പാകി തെരുവുവിളക്ക്​, ഊട്ടുപുര, അടുക്കള എന്നിവയാണ് നിർമിക്കുന്നത്. സ്​റ്റേജിനു ചുറ്റുമുള്ള സ്ഥലത്ത് ഇൻറർലോക്കും പതിക്കും. എറണാകുളത്തുള്ള റൂബീക്ക് പ്രോജക്ട് മാനേജ്‌മൻെറ്​ കമ്പനിക്കാണ്​ നിർമാണ ചുമതല. പ്രവൃത്തി ഉദ്ഘാടനം കൊട്ടിയൂർ ദേവസ്വം പാരമ്പര്യ ട്രസ്​റ്റി യാക്കൽ ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. തിട്ടയിൽ നാരായണൻ നായർ, കെ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.