ആറളം ഫാം സ്കൂളിൽ പ്രിൻസിപ്പൽ ചുമതലയേറ്റു

പേരാവൂർ: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ചുമതലയേറ്റു. സ്കൂളിൽ അധ്യാപകരും പ്രിൻസിപ്പലും ഇല്ലാത്തത് വാർത്തയിൽ ഇടം നേടിയതിനു പിന്നാലെയാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. തലശ്ശേരി എ.ഇ.ഒ പി.പി. ശക്തിധരനെ സ്ഥാനക്കയറ്റം നൽകിയാണ് പ്രിൻസിപ്പലിനെ നിയമിച്ചത്. ചുമതലയേൽക്കാനെത്തിയ പ്രിൻസിപ്പലിനെ പി.ടി.എ പ്രസിഡൻറ്​ ​ കെ.ബി. ഉത്തമനും ഹെഡ്മിസ്ട്രസ് എൻ. സുലോചനയും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. സ്വീകരണയോഗത്തിൽ കെ.ബി. ഉത്തമൻ അധ്യക്ഷനായി എച്ച്.എം സുലോചന, അധ്യാപകരായ ഡോ. രാഖിരാജ്, സിറാജുദ്ദീൻ, രബീന്ദ്ര ബാബു, വിപിന, എ.പി. ശ്രീജ, കെ. സൽഗുണൻ തുടങ്ങിയവർ സംസാരിച്ചു. സ്വീകരണത്തിന് പ്രിൻസിപ്പൽ പി.പി. ശക്തിധരൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.