വൃക്ക പരിരക്ഷ ക്യാമ്പ്

ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് പ്രിയദർശിനി മന്ദിരവും ബൈത്തുൽ മാൽ തലശ്ശേരിയും ചേർന്ന് സൗജന്യ വൃക്ക പരിശോധനയും ആരോഗ്യ സെമിനാറും നടത്തി. പ്രഫ. എ.പി. സുബൈർ ഉദ്‌ഘാടനം ചെയ്തു. പ്രിയദർശിനി മന്ദിരം പ്രസിഡൻറ് രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു. ഡോ. സന്ദീപ് ശ്രീധരൻ ക്ലാസെടുത്തു. ബൈത്തുൽമാൽ സെക്രട്ടറി കെ.പി. ഉമ്മർകുട്ടി, എ.കെ. സക്കറിയ, ന്യൂമാഹി ഗ്രാമപഞ്ചായത് രണ്ടാം വാർഡ് മെംബർ ടി.എ. ഷർമിരാജ്, ന്യൂമാഹി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ആർ. റസാഖ്, ഈയ്യത്തുംകാട് ശ്രീനാരായണ മഠം പ്രസിഡൻറ്​ കെ.കെ. സുബീഷ്, കെ.പി. സജീന്ദ്രൻ, ഷാനു പുന്നോൽ, കെ.വി. ദിവിത എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ സി.വി. രാജൻ പെരിങ്ങാടി ഉപഹാര സമർപ്പണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.