ജില്ല വോളിബാൾ ചാമ്പ്യൻഷിപ്

പേരാവൂർ: കേരള സ്​റ്റേറ്റ് സ്പോർട്സ് കൗൺസിൽ, കേരള സ്​റ്റേറ്റ് വോളിബാൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ സ്പോർട്സ് കൗൺസിലും ജില്ല സ്പോർട്സ് കൗൺസിലുകളും നേരിട്ട് പുകൾ സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്പാണ്​ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുക. ജില്ലതല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ജില്ല സ്പോർട്സ് കൗൺസിലും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കു സംസ്ഥാന സ്പോർട്സ് കൗൺസിലും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഈ സർട്ടിഫിക്കറ്റ് വഴി കായികതാരങ്ങൾക്ക് ഗ്രേസ് മാർക്കും മറ്റു ആനുകൂല്യവും ലഭിക്കും. ജില്ലതല മത്സരത്തിൽനിന്ന്​ സംസ്ഥാന ചാമ്പ്യഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ടീമുകളെ തിരഞ്ഞെടുക്കുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.