തളിപ്പറമ്പ്: കോൺഗ്രസിനും തൊഴിലാളി സംഘടനക്കും നികത്താനാവാത്ത നഷ്ടമാണ് കഴിഞ്ഞദിവസം അന്തരിച്ച ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കെ. രാജൻെറ വേർപാട്. പരിയാരം മെഡിക്കൽ കോളജ് സ്ഥാപിതമായതു മുതൽ ആംബുലൻസ് ഡ്രൈവറായി സേവനം തുടങ്ങിയ ഇദ്ദേഹം, മെഡിക്കൽ കോളജിലെ പ്രബല സംഘടനയായ സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻറായി ഏറെക്കാലം പ്രവർത്തിച്ചു. ജോലിയിൽനിന്നും വിരമിച്ച ശേഷം ഐ.എൻ.ടി.യു.സിയുടെ ജില്ല നേതാവായും കോൺഗ്രസിൻെറ പ്രാദേശിക നേതാവായും പ്രവർത്തിച്ചുവരുന്നതിനിടയിലാണ് വിടവാങ്ങൽ. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ വിവിധ തുറകളിലെ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിച്ചത്. ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, മുൻ പ്രസിഡൻറ് സതീശൻ പാച്ചേനി, സണ്ണി ജോസഫ് എം.എൽ.എ, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രൻ, ജന. സെക്രട്ടറിമാരായ എ.എൻ. രാജേഷ്, കെ.വി. പവിത്രൻ, സെക്രട്ടറി ശശി പോക്കുണ്ട്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എം.വി. രവിന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ ദാമോദരൻ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിക്ക് വേണ്ടി റീത്ത് സമർപ്പിച്ചു. പടം - ഐ.എൻ.ടി.യു.സി നേതാവ് കെ. രാജന് ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.