മണിമല്ലിക സാഹിത്യ പുരസ്കാരം കൈമാറി

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് മലയാള വിഭാഗത്തിലെ പൂർവ വിദ്യാർഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തിയ പ്രഥമ മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാർ ഏറ്റുവാങ്ങി. 15,000 രൂപയും ചിത്രകാരൻ ഹരീന്ദ്രൻ ചാലാട് രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്ന അവാർഡ് ബ്രണ്ണൻ കോളജിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം.എ. റഹ്മാൻ സമ്മാനിച്ചു. ഇ. സന്തോഷ് കുമാറി​ൻെറ നാരകങ്ങളുടെ ഉപമ എന്ന ചെറുകഥ സമാഹാരമാണ് അവാർഡിന്​ അർഹമായത്. വിധികർത്താക്കളായ എൻ. ശശിധരൻ, ഡോ. എസ്.എസ്. ശ്രീകുമാർ, എ.വി. പവിത്രൻ എന്നിവരാണ് നാരകങ്ങളുടെ ഉപമയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ബ്രണ്ണൻ കോളജിലെ പൂർവ വിദ്യാർഥിനിയും അധ്യാപികയുമായ എ.കെ. മണിമല്ലികയുടെ സ്മരണാർഥം ഭർത്താവ് ടി. ഗോപാലൻ തയ്യിലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ നിന്നും എം.എ മലയാളം പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പി. അനവദ്യ, ടി.കെ. തസ്​ലീമ, എ. സയോണ എന്നീ വിദ്യാർഥികൾക്ക് മണിമല്ലിക വിദ്യാഭ്യാസ പുരസ്കാരവും ചടങ്ങിൽ കൈമാറി. ബ്രണ്ണൻ മലയാളം സമിതി പ്രസിഡൻറ് ഡോ. വി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. വി. അനിൽ, മലയാള വിഭാഗം അധ്യക്ഷ ഡോ. ജിസ ജോസ്, വിദ്യാർഥി പ്രതിനിധി എസ്. സിദ്ധാർഥ്​ എന്നിവർ സംസാരിച്ചു. കഥാകൃത്ത് എൻ. ശശിധരൻ, പ്രഫ. മുഹമ്മദ് അഹമ്മദ്, ഡോ. എസ്.എസ്. ശ്രീകുമാർ, പ്രഫ. കെ.പി. നരേന്ദ്രൻ, എ.ടി. മോഹൻരാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഇ. സന്തോഷ് കുമാർ മറുപടി പ്രസംഗം നടത്തി. ഡോ. എൻ. ലിജി സ്വാഗതവും മലയാളം സമിതി സെക്രട്ടറി ടി.പി. ഹരിത നന്ദിയും പറഞ്ഞു. പടം....ഇ. സന്തോഷ് കുമാറിന് മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം എം.എ. റഹ്മാൻ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.