താലൂക്ക് വികസന സമിതി യോഗം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ ആധുനിക ബസ് സ്​റ്റാൻഡ് നിർമിക്കണമെന്ന ആവശ്യവുമായി മന്ത്രി എം.വി. ഗോവിന്ദ​ൻെറ പ്രതിനിധി. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ആവശ്യങ്ങൾ ഉയർന്നെങ്കിലും നടപ്പായില്ല -മന്ത്രിയുടെ പ്രതിനിധി കെ. കൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒന്നര വർഷത്തിന് ശേഷമാണ് ചേർന്നത്. കൂടാതെ, ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന മന്നയിൽ ട്രാഫിക് ഐലൻറ് സ്​ഥാപിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പുഷ്പഗിരി ഗാന്ധിനഗർ വികസന സമിതിയാണ് ഇതു സംബന്ധിച്ച് അപേക്ഷ നൽകിയത്. വർഷങ്ങളോളം വീതികൂട്ടാത്ത ആലക്കോട് - കുടിയാന്മല റോഡ് വീതികൂട്ടി മന്ന ജങ്​ഷനിൽ ട്രാഫിക് ഐലൻറ് സ്ഥാപിക്കണമെന്നാണ് ആവശ്യം. നടുവിൽ ഏരുവേശ്ശി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ ഒഴിവ് നികത്തണമെന്ന്​ ഏരുവേശ്ശി പഞ്ചായത്ത് മുൻ പ്രസിഡൻറ്​ എം. നാരായണൻ ഉന്നയിച്ചു. പുഷ്പഗിരി ഗാന്ധി നഗറിൽ വിവിധ സ്ട്രീറ്റുകളിൽ സ്ഥാപിച്ച ജപ്പാൻ കുടിവെള്ള പൈപ്പിൽ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നും പുഷ്പഗിരി ഗാന്ധിനഗർ വികസന സമിതി പരാതിപ്പെട്ടു. താലൂക്ക് ഓഫിസ് വളപ്പിലെ അപകട ഭീഷണിയായി നിൽക്കുന്ന മരത്തി​ൻെറ ശിഖരങ്ങൾ മുറിച്ചുമാറ്റണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതി യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ ഇ.പി. മേഴ്സി, കെ. സുധാകരൻ എം.പിയുടെ പ്രതിനിധി ഇ.കെ. മധു, തഹസിൽദാർ പി.കെ. ഭാസ്കരൻ, ഭൂരേഖ തഹസിൽദാർ ഇ.ആർ. റെജി, ജൂനിയർ സൂപ്രണ്ട് എ. മാനസൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.