എൽ.ഐ.സി ഏജൻറ്​സ്​ ഫെഡറേഷൻ വാർഷിക സമ്മേളനം

തലശ്ശേരി: ഓൾ ഇന്ത്യ എൽ.ഐ.സി ഏജൻറ്​സ്​ ഫെഡറേഷൻ തലശ്ശേരി ബ്രാഞ്ച് - രണ്ട് വാർഷിക സമ്മേളനം എ.ഐ.എൽ.ഐ.എ.എഫ് കോഴിക്കോട് ഡിവിഷൻ പ്രസിഡൻറ് വി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. അഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിവിഷൻ സെക്രട്ടറി എം. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ല സെക്രട്ടറി കെ.വി. ബാലഗോപാൽ, ജോ.സെക്രട്ടറി സി. ഹാർജിത്ത്, തലശ്ശേരി ബ്രാഞ്ച് - ഒന്ന് വൈസ് പ്രസിഡൻറ്​ പി. ഷിനോജ്, മുൻ ജില്ല ട്രഷറർ കെ. വത്സരാജ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സി. ജനാർദനൻ റിപ്പോർട്ടും ട്രഷറർ പി.പി. രമേഷ് കുമാർ വരവുചെലവും അവതരിപ്പിച്ചു. സി. ജനാർദനൻ സ്വാഗതവും കെ.വി. ഗോകുൽദാസ് നന്ദിയും പറഞ്ഞു. ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കമുള്ള 13 പേർക്കും അകാലത്തിൽ മരിച്ച ബ്രാഞ്ചിലെ ഏജൻറുമാർക്കും യോഗം ആദരാഞ്ജലിയർപ്പിച്ചു. ഭാരവാഹികൾ: വി.കെ. ശാന്തൻ(പ്രസി.), ഇ.എം. വിനോദ്, പി. ജാൻസി(വൈ.പ്രസി.), പി.പി. രമേഷ് കുമാർ(സെക്ര.), ടി. ബാലകൃഷ്​ണൻ, കെ. സജിനി (ജോ.സെക്ര.), കെ.കെ. രാജൻ(ട്രഷ.) പടം .....ഓൾ ഇന്ത്യ എൽ.ഐ.സി ഏജൻറ്​സ്​ ഫെഡറേഷൻ തലശ്ശേരി ബ്രാഞ്ച് - രണ്ട് വാർഷിക സമ്മേളനം എ.ഐ.എൽ.ഐ.എ.എഫ് കോഴിക്കോട് ഡിവിഷൻ പ്രസിഡൻറ് വി. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.