ഭാര്യയെയും മകളെയും വെട്ടിയ പ്രതി അറസ്​റ്റില്‍

കണ്ണൂർ: കൊറ്റാളിയിൽ കുടുംബവഴക്കിനെ തുടർന്നു ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപിച്ച കേസിൽ പ്രതി അറസ്​റ്റിൽ. കൊറ്റാളിയിലെ പുനത്തിൽ വീട്ടിൽ രവീന്ദ്ര (69)നെയാണ് കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അറസ്​റ്റ്​ ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് നേരത്തേ കേസെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്​ച രാവിലെ ഒമ്പതിനാണ് കുടുംബ വഴക്കിനിടെ രവീന്ദ്ര​ൻെറ വെട്ടേറ്റ് ഭാര്യ പ്രവിത (63), മകൾ റനിത (30) എന്നിവർക്ക്​ പരിക്കേറ്റത്. അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതു കണ്ട്‌ എത്തിയ മകൻ സരി​ൻെറ വെട്ടേറ്റ് രവീന്ദ്രനും പരിക്കേറ്റിരുന്നു. രവീന്ദ്ര​ൻെറ പരാതിയിൽ സരിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്​. രവീന്ദ്രൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവിതയും റനിതയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.