ബാലസംരക്ഷണ സമിതി ശില്‍പശാല

കണ്ണൂർ: ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസൗഹൃദ കേരളം മൂന്നാംഘട്ട ശില്‍പശാല സംഘടിപ്പിച്ചു. ബാലാവകാശ കമീഷന്‍ ജില്ല ശിശു സംരക്ഷണ യൂനിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും ബാലപീഡനം സമൂഹം നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ കമീഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബാലാവകാശ കമീഷന്‍ അംഗം സി. വിജയകുമാര്‍, ജുവനൈല്‍ ജസ്​റ്റിസ് ബോര്‍ഡംഗം പി.സി. വിജയരാജന്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ടി. രാജേഷ് എന്നിവര്‍ ക്ലാസെടുത്തു. അഡീഷനല്‍ എസ്.പി പ്രിന്‍സ് എബ്രഹാം, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു, ബാലാവകാശ കമീഷനംഗം ഫിലിപ്പ് പറക്കാട്ട് എന്നിവര്‍ സംസാരിച്ചു. പടം -balasamrakshanam - ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണ ശിൽപശാല രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.