മുട്ടക്കോഴി വിതരണം

ഇരിട്ടി: അയ്യംകുന്ന് ഗ്രാമപഞ്ചായത്തിലെ 2021-2022 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വനിതകൾക്കുള്ള ചരൾ മൃഗാശുപത്രിയിൽ നടന്നു. പഞ്ചായത്തുതല ഉദ്ഘാടന പരിപാടി പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ ആറു വാർഡുകളിലെ വനിതകൾക്കാണ് കോഴികളെ വിതരണം ചെയ്തത്. 50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ പഞ്ചായത്തി​ൻെറ മറ്റ് ഭാഗങ്ങളിലും വിതരണം നടത്തും. പഞ്ചായത്തിൽ മൂവായിരത്തോളം കോഴികളെയാണ് വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് 10 കോഴി എന്ന രീതിയിലാണ് കൊടുക്കുന്നത്. പദ്ധതിയുടെ പകുതി ചെലവ് പഞ്ചായത്തും പകുതി ഉപഭോക്താവും വഹിച്ചാണ് കോഴികളെ ലഭ്യമാക്കുന്നത്. വികസന സ്​ഥിരംസമിതി ചെയർപേഴ്സൻ മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സിന്ധു ബെന്നി സ്വാഗതം പറഞ്ഞ ചടങ്ങിൽ വെറ്ററിനറി സർജൻ ഡോ. എസ്​. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. വാർഡ് മെംബർ സെലീന ബിനോയ്, ബിനു കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.